മഹാത്മാ ഗാന്ധി പബ്ലിക് സ്ക്കൂൾ കഴിഞ്ഞ 42 വർഷക്കാലമായി ചോറ്റാനിക്കരയിലെയും പരിസരപ്രദേശത്തെയും  വിദ്യാർത്ഥികൾക്ക് ഏറ്റവും നല്ല നിലയിലുള്ള വിദ്യാഭ്യാസമാണ് നൽകികൊണ്ടിരിക്കുന്നത്. എം.ജി.പി യിലെ വിദ്യാഭ്യാസത്തിനുശേഷം ഉന്നത വിദ്യാഭ്യാസം നേടി കേരളത്തിലും ഭാരത്തിൻറ്റെ മറ്റ് എല്ലാ സംസ്‌ഥാനങ്ങളിലും, വിദേശത്തും ഉന്നതനിലവാരമുള്ള തൊഴിൽ ലഭ്യമായിട്ടുണ്ട്, ഈ സ്കൂളിൽ ഇക്കാലമത്രയുമുള്ള പ്രവർത്തനമികവായി ഇതിനെ  ഞാൻ കാണുന്നു. ഈ അധ്യയനവർഷവും, കായികയിനത്തിലും, കലാമത്സരങ്ങളിലും തിളക്കമാർന്ന വിജയം നേടുവാൻ സാധിച്ചതിൽ എം.ജി.പി യിലെ പ്രിൻസിപ്പലിനും, അദ്ധ്യാപക  അനദ്ധ്യാപർക്കും പ്രത്യേകിച്ച്  കായിക അദ്ധ്യാപകനും, മറ്റ് കലാ രംഗത്ത് പരിശീലനം കൊടുത്തവർക്കും എൻറ്റേയും  അഡ്മിനിസ്‌ട്രേറ്റീവ് ബോർഡിൻറ്റേയും അഭിന്ദനങ്ങൾ നേരുന്നു. ഈ നേട്ടങ്ങൾക്ക് പിന്നിൽ പി.റ്റി. എ  യുടെ ശക്തമായ പിന്തുണ സ്കൂളിൻറ്റെ വികസന പ്രവർത്തനത്തിലും പ്രത്യേകിച്ചും എം.ജി.പി യുടെ വിദ്യാഭ്യാസ പ്രവർത്തനത്തിനും  നൽകുന്നതിൽ  പി.റ്റി. എ  പ്രസിഡന്റ്റിനും ഭാരവാഹികൾക്കും, അംഗങ്ങൾക്കും അഭിന്ദനങ്ങളും നന്ദിയും നേരുന്നു.  ഈ വർഷത്തെ വിദ്യാഭ്യാസ നേട്ടങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധികരിക്കുന്ന എം.ജി.പി മാഗസിൻ സൂക്ഷിച്ചുവെക്കുവാനും, നല്ല ഓർമ്മകൾ,  നാളത്തെ ജീവിതത്തിൽ സന്തോഷത്തിന് ഇടവരുത്തട്ടെയെന്നുo ആൽത്മാർത്ഥമായി ആശംസിക്കുന്നു, പുതുവത്സരാശംസകളോടെ.

എസ്ജോസ്

ചെയർമാൻ                                                                                    

അഡ്മിനിസ്ട്രേറ്റീവ് ബോർഡ്

ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ

 കേരളം.